തിരുമ്മു ചികിത്സക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു

തിരുമ്മു ചികിത്സക്കെത്തിയ പ്ലസ് ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു. പതിനാറുകാരനായ മഹേഷ് ആണ് മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മഹേഷ്.

വൈദ്യൻ തന്നെയാണ് മരണ വിവരം പോലിസിനെ അറിയിച്ചത്. പുലർച്ചെ നാലുമണിയോടെ കൂടിയായിരുന്നു മരണം. മഹേഷിന്റെ അച്ഛനും അമ്മാവനും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

നാലുമാസം മുമ്പ് മഹേഷ് വീടിനുസമീപത്തെ വീണിരുന്നു. അരക്കെട്ടിന് വേദന ഉണ്ടായിരുന്നതിനാൽ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടുത്തെ ഡോക്ടർ എക്സറെ എടുക്കണം എന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ അമ്മാവന്റെ പരിചയക്കാരൻ ആയ നാട്ടുവൈദ്യൻ ജെയിംസിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. തിരുമ്മു ചികിത്സക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും മൂലമറ്റത്ത് എത്തി എത്തി. എന്നാൽ ഇന്നലെ പുലർച്ചയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം എന്താണെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വൈദ്യൻ പോലീസിന്റെ നിരീക്ഷണത്തിലാണ്.

Exit mobile version