NEWS

സിബിഐക്ക് എന്താ കൊമ്പുണ്ടോ? സിബിഐ കസ്റ്റഡിയിൽ നിന്ന് 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ കോടതി, കേസ് ലോക്കൽ പോലീസ് അന്വേഷിക്കും

45 കോടിയുടെ 103 കിലോ സ്വർണം സിബിഐ കസ്റ്റഡിയിൽ നിന്ന് കാണാതായ സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 2012 ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇറക്കുമതിക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

പിടിക്കുമ്പോൾ 400 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോക്കർ പരിശോധിച്ചപ്പോൾ അതിൽ 103 കിലോ സ്വർണം കാണാനില്ല. സംഭവം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് ക്രൈംബ്രാഞ്ച്നോട് ആവശ്യപ്പെട്ടു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആകണം അന്വേഷണം നടത്തേണ്ടത്. ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചാൽ സിബിഐയുടെ മാനം പോകുമെന്ന് സിബിഐ കോടതിയിൽ വാദിച്ചു. എന്നാൽ സിബിഐയുടെ ഈ അപേക്ഷ ജസ്റ്റിസ് പി എൻ പ്രകാശ് തള്ളി.

സിബിഐക്ക് കൊമ്പും ലോക്കൽ പോലീസിന് വാലും എന്നാണോ ഉദ്യേശിക്കുന്നത് എന്ന് ജസ്റ്റിസ് പ്രകാശ് ചോദിച്ചു. പോലീസിനെ വിശ്വസിക്കുക എന്നത് തന്നെയാണ് ഇപ്പോഴത്തെ മാർഗമെന്നും കോടതി വ്യക്തമാക്കി.

ഈ കേസ് സിബിഐക്കുള്ള അഗ്നിപരീക്ഷ ആണെന്നും ജസ്റ്റിസ് പി എൻ പ്രകാശ് പറഞ്ഞു. “സീതയെപ്പോലെ കൈകൾ പരിശുദ്ധം ആണെങ്കിൽ അവർക്ക് കൂടുതൽ തിളങ്ങി മുന്നോട്ട് വരാം. അങ്ങനെ അല്ലെങ്കിൽ അനുഭവിക്കാം” ജസ്റ്റിസ് വ്യക്തമാക്കി.

Back to top button
error: