NEWS

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ്: മംഗലാപുരത്തെ ജ്വല്ലറിയില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണവ്യാപാരിയെ പ്രതിചേര്‍ക്കും

സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായ കേരളത്തിലെ കോടികളുടെ സ്വര്‍ണ്ണക്കടത്തുമായി മംഗലാപുരത്തെ പ്രമുഖ ജ്വല്ലറിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു. മംഗലാപുരം ഭവന്തി സ്ട്രീറ്റിലുള്ള ജ്വല്ലറിയുടെ ഉടമ കേരളത്തിലെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് 30 കിലോ സ്വര്‍ണം വാങ്ങിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജ്വല്ലറിയില്‍ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തി. എന്നാല്‍ ജ്വല്ലറി ഉടമ ഇവിടെയുണ്ടായിരുന്നില്ല. അന്വേഷണം ഭയന്ന് ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

ജ്വല്ലറി ഉടമയെ കേസിലെ 24-ാമത്തെ പ്രതിയാക്കണമെന്നും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ ഹർജി നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കം നിരവധി പേര്‍ പ്രതികളാണ്.

സ്വപ്‌നക്ക് സ്വര്‍ണ്ണക്കടത്തിന് ഒത്താശ നല്‍കിയെന്ന സൂചനയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനെതിരേയും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്തുകാരുമായി മംഗലാപുരത്തെ ജ്വല്ലറി ഉടമയ്ക്കുള്ള ബന്ധം പുറത്തുവന്നത്.

Back to top button
error: