NEWS

ചൈനയെ ഉപേക്ഷിക്കാൻ സാംസങ്, 4285 കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക്

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. 4285 കോടിയുടെ നിക്ഷേപമാണ് സാംസങ് ഉത്തർപ്രദേശിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ചൈനയിൽ നിന്നുള്ള ഫാക്ടറിയാണ് ഇന്ത്യയിലേക്ക് പറിച്ചു നടുന്നത്.

നോയ്ഡയിലെ ഫാക്ടറിക്ക് പ്രത്യേകം ആനുകൂല്യങ്ങൾ യുപി സർക്കാർ നൽകും. സാംസങിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതി ആകുമിത്. ലോകത്തിലെതന്നെ മൂന്നാമത്തെ യൂണിറ്റും.

510 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതാണ് സാംസങിന്റെ യൂണിറ്റ്. നേരിട്ടല്ലാതെ നിരവധി പേർക്കും ജോലി ലഭിക്കും. നോയ്ഡയിൽ സാംസങ്ങിന് ഒരു മൊബൈൽ നിർമാണ യൂണിറ്റ് നിലവിലുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സാംസങ് മൊബൈൽ യൂണിറ്റുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

Back to top button
error: