NEWS

രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചോർന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

രാജ്യത്തെ 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകൻ രാജ്ശേഖർ രാജാഹാരിയെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിട്ടുള്ളത്. വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു.

ഉപഭോക്താക്കളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ എല്ലാം ചോർന്നിട്ടുണ്ട്. പേരുകൾ, ഫോൺ നമ്പറുകൾ,ഈമെയിൽ വിലാസങ്ങൾ,ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, ഇവരുടെ വരുമാനം, ജനനത്തീയതി തുടങ്ങിയവയെല്ലാം ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. 1.3 ജിബിയോളം വരുന്ന വിവരങ്ങൾ ആണ് ചോർന്നിട്ടുള്ളത്.

58 സ്‌പ്രെഡ്‌ ഷീറ്റുകളിൽ ആയി ബാങ്കിന്റെയോ നഗരത്തിന്റെയോ ക്രമത്തിലാണ് വിവരങ്ങൾ ഡാർക്ക്‌ വെബിൽ ലഭ്യമായിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിലൂടെ ദുരുപയോഗത്തിന് ധാരാളം സാധ്യതകൾ തുറക്കപ്പെടുന്നു എന്നാണ് വിവരം.

Back to top button
error: