കേരളം നടുങ്ങിയ ക്രൂരത, നായയെ കാറിൽ കെട്ടി വലിക്കുന്ന ദൃശ്യം മനുഷ്യനിലെ ക്രൂരത വ്യക്തമാക്കുന്ന ജെല്ലിക്കട്ട്

‌വളർത്തുനായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് ക്രൂരത കാട്ടി കാർ ഡ്രൈവർ. നെടുമ്പാശ്ശേരി അത്താണിക്ക്‌ സമീപമാണ് സംഭവം. ഒരു നായ ഇതിനു പുറകിൽ ഓടുന്നതും കാണാം.പുറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നായ തളർന്നിട്ടും കാർ ഡ്രൈവർ മുന്നോട്ടാണ് വണ്ടി എടുക്കുന്നത്. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. “പട്ടി ചത്താൽ നിനക്കെന്താടാ “എന്നാണ് കാർഡ്രൈവർ ചോദിക്കുന്നത്.

അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. കാര്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഡ്രൈവർ നായയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.എന്തായാലും പരിക്കേറ്റ നായയെയും പുറകിൽ ഓടിയ നായയെയും കണ്ടെത്തി എന്നാണ് വിവരം. പരിക്കേറ്റ നായക്ക് ചികിത്സ നൽകുകയും ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version