NEWS

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടു കൂടുന്നു, രണ്ട് ബി ടി പി എംഎൽഎമാർ കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു

രാജസ്ഥാനിൽ അശോക് ഗെഹലോട്ട് സർക്കാരിനുള്ള പിന്തുണ രണ്ട് ബി ടിപി എം എൽ എ മാർ പിൻവലിച്ചു. ഈ വർഷം നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പിന്തുണച്ച എംഎൽഎമാരാണ് ഇപ്പോൾ പിന്തുണ പിൻവലിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളെ പിന്തുണച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു.

“പ്രമുഖ്,പ്രധാൻ ” എന്നീ പോസ്റ്റുകളിലേക്ക് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു. 20 ജില്ലാ പരീക്ഷത്തുകളിലും 221 ഗ്രാമപഞ്ചായത്തുകളിലും ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തുകളിലേക്കുള്ള” പ്രമുഖ്% തിരഞ്ഞെടുപ്പിൽ 12 എണ്ണം ബിജെപി വിജയിച്ചു. 5 എണ്ണം കോൺഗ്രസിനും മൂന്നെണ്ണം സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ലഭിച്ചു.

സച്ചിൻ പൈലറ്റ് ആഭ്യന്തര വിപ്ലവം ഉണ്ടാക്കിയപ്പോൾ അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ചവരാണ് ബിടി പി എം എൽ എ മാർ. 2018 മുതൽ കോൺഗ്രസ് സർക്കാറിന് ഭാരതീയ ട്രൈബൽ പാർട്ടിയുടെ പിന്തുണയുണ്ട്.

Back to top button
error: