NEWS

നെടുങ്കണ്ടത്ത് കഞ്ചാവ് കേസിൽ ട്വിസ്റ്റ്, റിസോർട്ടെന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വെട്ടിച്ച് പ്രതികൾ.ഓടിക്കയറിയത് സ്റ്റേഷനിലേക്ക്

കഴിഞ്ഞദിവസം കമ്പം വീട്ടിൽ പൊലീസ്- എക്സൈസ്- സെയിൽടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടന്നിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പോലീസും എക്സൈസും വാണിജ്യനികുതിവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാൽ വാഹനത്തിനു നിയന്ത്രണം നഷ്ടമായി രണ്ടംഗസംഘം റോഡിൽ മറിഞ്ഞുവീണു. വീണെങ്കിലും സംഘം എഴുന്നേറ്റ് ഓടി. ഒളിക്കാനായി ഒന്നും നോക്കാതെ അടുത്ത കെട്ടിടത്തിലേക്ക് കയറി. അത് പക്ഷേ കമ്പംമെട്ട് പോലീസ് സ്റ്റേഷൻ ആയിരുന്നു. ഓടിയെത്തിയ ചെറുപ്പക്കാരെ പോലീസ് തടഞ്ഞു,

സംഘത്തിലെ 17 വയസ്സുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടു പേരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ മൂന്നാമന്റെ വിളിയെത്തി. അന്വേഷണത്തിൽ ഇവർക്ക് മുമ്പേ അതിർത്തികടന്നവരാണ് അവർ
എന്ന് മനസ്സിലായി.

മൊത്തം മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. നാലുപേർ അറസ്റ്റിലായി. അടിമാലി സ്വദേശി 20കാരൻ വിനീത്, എറണാകുളം സ്വദേശി 18കാരൻ ആദർശ്, അടിമാലി സ്വദേശി 22 കാരൻ സബിർ റെഹ്മാൻ,17 കാരൻ എന്നിവരാണ് പിടിയിലായത്.

Back to top button
error: