തൂപ്പുകാരിക്ക് പോലീസുകാർ സല്യൂട്ട് അടിക്കുന്നത് കണ്ട് ഞെട്ടി ആളുകൾ ,അതിനു പിന്നിൽ ഒരു കഥയുണ്ട്

പോലീസുദ്യോഗസ്ഥർ സാധാരണ മേലുദ്യോഗസ്ഥരെ ആണ് സല്യൂട്ട് അടിക്കുക .എന്നാൽ വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഒരു തൂപ്പുകാരിയെ സല്യൂട്ട്അടിക്കുന്ന ചിത്രം കണ്ട് ഏവരും ആദ്യം ഒന്ന് അമ്പരന്നു .

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ആണ് വരാന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ആയ രാധയ്ക്ക് സല്യൂട്ട് നൽകിയത് .കഴിഞ്ഞ 31 ന് ആയിരുന്നു രാധ വിരമിക്കുന്നത് .നാൽപ്പത് വയസിൽ ജോലിയ്ക്ക് കയറി 30 വർഷത്തെ ആത്മാർത്ഥ സേവനത്തിനായിരുന്നു പൊലീസിൻെറ സല്യൂട്ട്.

സാധാരണ ഒരു യാത്രയയപ്പ് ആയിരുന്നു രാധ മനസ്സിൽ പ്രതീക്ഷിച്ചത് .പതിവ് പോലെ രാധ ജോലിക്കെത്തി .ഉച്ചയോടെ ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ ആണ് പോലീസുകാർ നിരന്നു നിന്ന് രാധയ്ക്ക് സല്യൂട്ട് നൽകിയത് .സല്യൂട്ട് സ്വീകരിച്ച രാധ തിരിച്ചും സല്യൂട്ട് നൽകി.കൈയടിയോടെയാണ് ഈ ചിത്രം വരവേൽക്കപ്പെടുന്നത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version