ധനുഷിന്റെ ‘കര്‍ണന്‍’ പൂര്‍ത്തിയായി

നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

‘കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി.. ഈ ചിത്രം എനിക്ക് നല്‍കിയ മാരി സെല്‍വരാജിന് നന്ദി. എന്റെ സഹപ്രവര്‍ത്തകരോടും മറ്റ് ടെക്‌നീഷ്യന്‍മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ സിനിമയ്ക്കായി മികച്ച സംഗീതം ഒരുക്കിയ സന്തോഷ് നാരായണന് പ്രത്യേകം നന്ദി’. ധനുഷ് ട്വീറ്റ് ചെയ്തു.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവുമായ കര്‍ണനില്‍ മലയാളി താരം രജിഷ വിജയനാണ് നായികയായെത്തുന്നത്. രജിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കര്‍ണന്‍. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവര്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇവരെ കൂടാതെ നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version