NEWS

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പു പറഞ്ഞാൽ മാത്രം ചർച്ച, നിലപാട് വ്യക്തമാക്കി കർഷകർ, കേന്ദ്രം കുരുക്കിൽ

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പു പറഞ്ഞാൽ മാത്രം ചർച്ചക്ക് തയ്യാറാകുകയുള്ളൂ എന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

“പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകാതെ ഞങ്ങൾ ഇനി പുതിയ ചർച്ചക്കില്ല. കേന്ദ്രം മാത്രമല്ല ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഉത്തർപ്രദേശ്,ഹരിയാന,രാജസ്ഥാൻ സർക്കാരുകൾ ഞങ്ങളുടെ സമരത്തിനെതിരെ നീങ്ങുകയാണ്. കർഷക സമരം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ സംസ്ഥാന സർക്കാരുകൾ നടത്തുന്നു. ഈ സംസ്ഥാന സർക്കാരുകൾക്ക് കൃത്യമായ മറുപടി കൃത്യമായ സമയത്ത് നൽകും. ഇപ്പോൾ ഞങ്ങളുടെ പോരാട്ടം കേന്ദ്രത്തിനെതിരെ ആണ്. അതിനാണ് ഫോക്കസ് നൽകുന്നത്.” കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ. വഴിതെറ്റിക്കുന്ന വാർത്തകളിൽ കർഷകർ വീഴരുതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

Back to top button
error: