
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റ്. സ്വപ്ന സുരേഷിനെ തനിക്കറിയാം. സൗഹൃദവുമുണ്ട്. എന്നാൽ ക്രിമിനൽ പശ്ചാത്തലം അറിയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഏത് വിവരം കൈമാറാൻ തയ്യാർ. വിദേശയാത്രകൾ നടത്തിയത് വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ച് ആണെന്നും സ്പീക്കർ പറഞ്ഞു. തെറ്റ് ചെയ്യാത്ത സാഹചര്യത്തിൽ എന്തിനാണ് രാജി ഒന്നും സ്പീക്കർ ചോദിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061