LIFETRENDING

ഐഡി കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ താരത്തിന് സംഭവിച്ചത്‌

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യര്‍ തിരിച്ചറിയല്‍ കാര്‍ഡ് മറന്നു.

തൃശൂര്‍ പുള്ള് എ.എല്‍.പി സ്‌കൂളില്‍ രാവിലെ അമ്മയ്ക്ക് ഒപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങവെയാണ് കാര്‍ഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മഞ്ജു മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു.

കൈയിൽ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.

Back to top button
error: