രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് ശതമാനം 60 കടന്നു

ദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ വോട്ടിങ് ശതമാനം 60 കടന്നു.

5 ജില്ലകളിലുമായി 60.20ശതമാനമാണ് പോളിങ്. കോട്ടയം 58.97ശതമാനം , എറണാകുളം 59.66 ശതമാനം, തൃശൂര്‍ 59.61 ശതമാനം, പാലക്കാട് 60.94 ശതമാനം, വയനാട് 62.45 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് നിരക്ക്.

കൊച്ചി കോര്‍പ്പറേഷനില്‍ 44.35, തൃശൂര്‍ കോര്‍പ്പറേഷനില്‍ 47.50 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികള്‍. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് പുരോഗമിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version