NEWS

ഈ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കില്ല:പി.സി ജോര്‍ജ്‌

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നത് ജനപക്ഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ നോക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ വികാരം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നുമാണ് പിജി ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥന.

കുറ്റിപ്പാറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2-ാം നമ്പര്‍ ബൂത്തിലാണ് പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയത്.

Back to top button
error: