മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം

ഭിന്നശേഷിക്കാരിയായ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് .പിന്നാലെ 100 പവനും 7 ലക്ഷം രൂപ വിലയുള്ള കാറും ചോദിച്ച് വാങ്ങി .ധാരാളം പണം വേറെയും വാങ്ങി .ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷ്ണുവിനെയും വിസ്തരിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ പറഞ്ഞത് .

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃ വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി .ഭർതൃ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പുകടി ഏറ്റപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു .എന്നാൽ സർപ്പദോഷം കൊണ്ടാണെന്ന് സൂരജ് പറഞ്ഞു വിശ്വസിപ്പിച്ചു .

മരണ ശേഷം സ്വത്തിനായി സൂരജ് വഴക്കിട്ടു .ഇതാണ് സംശയങ്ങൾക്ക് കാരണമായത് .ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താൻ ആണെന്ന് സഹോദരൻ വിഷ്ണു മൊഴി നൽകി .സൂരജിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹാജരാക്കിയത് .ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട് .

കഴിഞ്ഞ മെയ് മാസത്തിൽ ആണ് അഞ്ചൽ സ്വദേശി ഉത്ര പാമ്പു കടി ഏറ്റു മരിക്കുന്നത് .സ്ത്രീധനം സ്വന്തമാക്കി ഭിന്നശേഷിക്കാരിയായ ഭാര്യയെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കമാണ് സൂരജ് നടത്തിയത് എന്നാണ് കേസ് .സൂരജിന്റെ മാതാപിതാക്കളും സഹോദരിയും കേസിൽ പ്രതികളാണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version