NEWS

പ്രധാനമന്ത്രി കാർഷികരംഗം സുഹൃത്തുക്കൾക്ക് തീറെഴുതി,രാഷ്ട്രപതിയെ കണ്ടതിനുശേഷം പ്രതിപക്ഷനേതാക്കൾ

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസമരം നടക്കുന്നതിനിടയിൽ ഈ വിഷയം മുൻനിർത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രതിപക്ഷ നേതാക്കൾ കണ്ടു. പുതിയ നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അത് പിൻവലിക്കേണ്ടത് അത്യാവശ്യമാണെന്ന് രാഷ്ട്രപതിയെ ധരിപ്പിച്ചു എന്ന് പ്രതിപക്ഷം പറഞ്ഞു.

” ഇപ്പോൾ ഉണർന്നില്ലെങ്കിൽ ഒരിക്കലും ഇല്ല” എന്നാണ് അവരോട് പറയാനുള്ളത്. സർക്കാർ മായാലോകത്താണ് അങ്ങിനെ കഴിയരുത്. വിട്ടുവീഴ്ചക്ക് തയ്യാറല്ല എന്ന്‌ കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. കർഷകരുമായി കൂടിയാലോചിക്കാതെ കാർഷിക നിയമങ്ങൾ പാസാക്കിയ രീതി സർക്കാറിനോടുള്ള വിശ്വാസം കർഷകർക്ക് നഷ്ടപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് കർഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ്. അതുകൊണ്ടാണ് കടുത്ത തണുപ്പിലും കർഷകർ സമരരംഗത്തുള്ളത്. കർഷകരാണ് രാജ്യം നിർമ്മിച്ചത്. ഞങ്ങൾ അവർക്കൊപ്പം ആണ്. നിങ്ങളാണ് ഇന്ത്യ. രാഹുൽ ഗാന്ധി പറഞ്ഞു.

ജനവിരുദ്ധമായ കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: