ബ്രഹ്മാണ്ഡ സംവിധായകനെ ആകര്‍ഷിച്ച സംഗീതം മലയാള സിനിമയിലേത്

ന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന ഖ്യാതി നേടിയ വ്യക്തിയാണ് ശങ്കര്‍. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തമിഴ് സിനിമയെ ഓരോ പടി മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

കമല്‍ഹാസനെ നായകനാക്കി തന്റെ തന്നെ ചിത്രമായ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുകയാണ് ശങ്കര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഇപ്പോള്‍ സംവിധായകന്‍ ശങ്കറിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.

പോയ വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പ്രീയപ്പെട്ട ചിത്രങ്ങളെപ്പറ്റിയാണ് ശങ്കര്‍ ട്വീറ്റില്‍ പറയുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവുമുണ്ട്. ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. ഇതിനിടയിലാണ് ചിത്രത്തിന് ബ്രഹ്മാണ്ഡ സംവിധായകന്റെ അഭിനന്ദനവും ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വ്വഹിച്ച ഏഴാമത്തെ ചിത്രമാണ് ജല്ലിക്കെട്ട്‌

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version