LIFETRENDING

‘ഷക്കീല’ ടീസര്‍ പുറത്ത്‌

ടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ‘ഷക്കീല’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രത്തിന്റെ സംവിധാനം. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

16ആം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ പറഞ്ഞു വെക്കുന്നത്.

ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഷക്കീലയുടെ ലുക്കായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്.

Back to top button
error: