NEWS

ഭരണകക്ഷി കോൺഗ്രസിന് കനത്ത തിരിച്ചടി, രാജസ്ഥാനിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ കുതിപ്പ്

രാജസ്ഥാനിലെ 21 ജില്ലകളിൽ നടന്ന പഞ്ചായത്ത് സമിതി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. ഭരണകക്ഷിയായ കോൺഗ്രസിനെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ബിജെപിയുടേത്. ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്.

4371 പഞ്ചായത്ത് സമിതി സീറ്റുകളിൽ ബിജെപി ഇതിനകം 1835 എണ്ണം നേടിക്കഴിഞ്ഞു. കോൺഗ്രസ് നേടിയതാകട്ടെ 1718ഉം. ജില്ലാ പരിഷത്തിലെ 636 സീറ്റുകളിൽ 266 സീറ്റുകൾ ബിജെപി നേടി. കോൺഗ്രസ് നേടിയത് 204 സീറ്റും.

രണ്ടു തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടത്തിയത്. ഇതിനിടെ സിക്കാർ ജില്ലയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഇടയിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.

Back to top button
error: