കേരളത്തില്‍ താമര വിരിയും: കൃഷ്ണകുമാര്‍

കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മത്സരരംഗത്ത് കൊമ്പ് കോര്‍ക്കുന്നവരേക്കാള്‍ വാശിയും ഊര്‍ജവും പലപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചാരണത്തിനെത്തുന്നവര്‍ക്കാണ്. വിശ്വസിക്കുന്ന പ്രസ്ഥാനവും, ആ പ്രസ്ഥാനത്തിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സ്ഥാനാര്‍ത്ഥിയും ഒരിക്കലും തോല്‍വിയെ മുഖാമുഖം കാണരുതെന്ന വാശിയോടെയാണ് ഇലക്ഷന്‍ പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ആക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തിയാണ് നടനായ കൃഷ്ണകുമാര്‍.

സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃഷ്ണകുമാറിനെയും കുടുംബത്തിനേയും മലയാളികള്‍ക്ക് പരിചിതമാണ്. ബിജെപിയുടെ ഈ തവണത്തെ താരപ്രചാരകനെന്ന് നമുക്ക് കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാം. ബിജെപി ക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായി താരം പ്രവര്‍ത്തിച്ചിരുന്നു. കോളജ് കാലം മുതല്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴും തുടര്‍ന്ന് പോവുന്നതെന്ന് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ തവണ കേരളത്തില്‍ താമര വിരിയുമെന്നും ബിജെപി വിജയിക്കുമെന്നും പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് കൃഷ്ണകുമാര്‍ പറയുന്നത്. നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ജനങ്ങള്‍ ഈ തവണ ബിജെപിക്കൊപ്പമായിരിക്കുമെന്നും താരം പറയുന്നു. കോളജ് കാലം മുതല്‍ സുഹൃത്തുക്കളായ എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താരം പ്രചരണരംഗത്തുണ്ടായിരുന്നു. അന്ന് വേണ്ടത്ര ആള്‍ബലമോ, പണമോ ഇല്ലാതിരുന്ന കാലമായിട്ടും തങ്ങളാല്‍ കഴിയുന്ന പോലെ പ്രചരണരംഗത്ത് ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. വീട്ടിലെ പഴയ മുണ്ടും, തുണികളുമൊക്കെ ചേര്‍ത്തായിരുന്നു അക്കാലഘട്ടത്തില്‍ ബാനര്‍ ഉണ്ടാക്കിയിരുന്നത്. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് വളരെയധികം തൃപ്തിയും സന്തോഷവും തരുന്ന കാര്യമാണെന്നും താരം പറയുന്നു. ഈ തവണ ബിജെപി തന്നെ ഒരു താര പ്രചാരകനായി കണ്ട് തനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ പല വാര്‍ഡുകളില്‍ നേരിട്ട് പോവാനും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തു.

ബിജെപി ക്കൊപ്പം പ്രചരണത്തിന് പോയപ്പോള്‍ വളരെയധികം വിമര്‍ശനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അതിനെയൊക്കെ വളരെ പോസിറ്റീവായി കാണുന്നുവെന്നുമാണ് താരത്തിന്റെ പ്രതികരണം. വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ നമ്മളിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധ എത്തുമെന്നും തുടര്‍ന്ന് സംഭവത്തിന് പിന്നിലെ സത്യം തിരിച്ചറിയുകയും ചെയ്യും. ഈ തവണ കേരളത്തില്‍ താമര വിരിയുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്ന് താരം ഉറച്ച് വിശ്വസിക്കുന്നുണ്ട്. ബിജെപി ഒരു വളരുന്ന പാര്‍ട്ടിയാണെന്നും മറ്റുള്ള തളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും താരം പറയുന്നു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version