ഇന്ത്യൻ വിക്കറ്റ്കീപ്പർ പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എല്ലാതരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെ പാർഥിവ് പട്ടേൽ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐപിഎൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരമാണ് പാർഥിവ് പട്ടേൽ. “18 വർഷത്തെ ക്രിക്കറ്റ് യാത്രയ്ക്ക് ഒടുവിൽ തിരശ്ശീല” പാർഥിവ് പട്ടേൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇപ്പോൾ 35 വയസ്സുള്ള പാർഥിവ് പട്ടേൽ രഞ്ജിട്രോഫി പോലും കളിക്കാതെയാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. 2002ൽ 17 വയസ്സുള്ളപ്പോഴാണ് ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് മത്സരത്തിൽ പാർഥിവ് അരങ്ങേറിയത്.ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ആയിരുന്നു പാർഥിവ്.

2018ൽ സൗത്ത് ആഫ്രിക്കൻ ടൂറിൽ ആണ് അവസാനമായി പാർഥിവ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version