തമിഴ്താരം ശരത്കുമാറിന് കോവിഡ്

മിഴ് സിനിമാ താരം ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത് കുമാറിന്റെ മകളും താരവുമായ വരലക്ഷ്മി ശരത് കുമാറാണ് വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ശരത് കുമാര്‍ കോവിഡ് ബാധിതനാണെന്നും എന്നാല്‍ അസുഖം ഭേദമായി തിരികെ ആരോഗ്യവാനായി എത്തുകയാണെന്നും താരം പറഞ്ഞു.

ശരത് കുമാറിന് അസുഖത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ലെന്നും ഇപ്പോള്‍ അദ്ദേഹം മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും താരത്തിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ പറഞ്ഞു. താരത്തെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്ത് താന്‍ വരുന്ന ദിവസങ്ങളില്‍ അറിയിക്കുമെന്നും രാധിക പറഞ്ഞു

ശരത് കുമാറിനൊപ്പം മറ്റൊരു താരം കൂടിയിപ്പോള്‍ കോവിഡിന്റെ പിടിയിലായിരിക്കുകയാണ്. ബോളിവുഡ് നടി കൃതി സനോണാണ് കോവിഡ് ബാധിച്ച ഏറ്റവും പുതിയ താരം. പുതിയ ചിത്രത്തിന്റെ ഭാഗമായി കൃതി ഛണ്ഡീഗഡിലായിരരുന്നു. കഴിഞ്ഞ ദിവസമാണ് സെറ്റില്‍ നിന്നും താരം തിരികെ മുംബൈയില്‍ എത്തിയത്. തുടര്‍ന്നാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version