NEWS

സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഇഡി. അദ്ദേഹം ആശുപത്രിയിലായ വിവരം മാധിയമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും സമയം നീട്ടിവെച്ചാല്‍ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വീണ്ടും നോട്ടീസ് നല്‍കാന്‍ നിയമപരമായി തടസ്സമില്ലെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെയാണ് രവീന്ദ്രന് വീണ്ടും ചോദ്യ ചെയ്യലിനായി ഇഡിയുടെ നോട്ടീസ് വന്നത്. അതിന് പിന്നാലെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കോവിഡിനു ശേഷം ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിമിത്തമാണ് ചികിത്സ എന്നാണ് വിശദീകരണം.

രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ശിവശങ്കറിനും ടീമിനും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യുന്നത് നിര്‍ണായകമാകുന്നത്.

Back to top button
error: