NEWS

24 മണിക്കൂറിനിടെ 32,080 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ഇതുവരെ 97,35,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 402 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരണം 1,41,360 ആയി.

രാജ്യത്ത് നിലവില്‍ 3,78,909 പേരാണ് ചികിത്സയിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,635 പേര്‍ രോഗമുക്തി നേടി. ഇതോടെ 92,15,581 പേരാണ് ആകെ രോഗമുക്തി നേടിയത്.

Back to top button
error: