NEWS

അവതാരകയും നടിയുമായ വി ജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

അവതാരകയും നടിയുമായ വി ജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടൽ റൂമിലാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണം ആയിരുന്നു.

വിജയ് ടിവി യിലെ പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയിൽ മുല്ലൈ എന്ന കഥാപാത്രം ചിത്രയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഹേമന്ത് എന്ന വ്യവസായിയുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു.

ഈ വി പി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ രണ്ടരയോട് കൂടിയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തിയത്. ഭാവി വരൻ ഹേമന്തുമൊത്താണ് ഹോട്ടൽ റൂമിൽ കഴിഞ്ഞിരുന്നത്.

കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് ചിത്ര പോകുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ആയിരുന്നുവെന്ന് ഹേമന്ത്‌ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുറേനേരം കഴിഞ്ഞ് ചിത്രയെ കാണാതിരുന്നപ്പോൾ ഹേമന്ത്‌ വാതിലിൽ തട്ടി. വാതിൽ തുറക്കാതെ ആയപ്പോൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോൾ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഹേമന്ത്‌ പൊലീസിന് നൽകിയ മൊഴി.

Back to top button
error: