കളളവോട്ട് ചെയ്യാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്തഫയാണ് അറസ്റ്റിലായത്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 5 ജില്ലകളിൽ പോളിങ് 60 ശതമാനം കടന്നു. പോളിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. തിരുവനന്തപുരത്താണു താരതമ്യേന കുറവ്. കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക്കുമായെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. മദ്യപിച്ച് ബഹളംവച്ചതിനെ തുടർന്ന് കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെയും മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കടയിൽ ക്രിസ്ത്യൻ കോളജിലെ ബൂത്തിൽ സിപിഎം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതിയെ തുടര്‍ന്ന്‌ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസെത്തി പ്രവർത്തകരെ ഒഴിപ്പിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടിങ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version