ഓൺലൈൻ ക്ലാസിനായി അച്ഛൻ മകൾക്ക് ഫോൺ നൽകി, മകൾ കണ്ടതോ അച്ഛന് ബന്ധുവും ആയിട്ടുള്ള അവിഹിതവും, കുടുംബകലഹവും പൊലീസ് കേസും

ഓൺലൈൻ ക്ലാസിനായി കൗമാരക്കാരിയായ മകൾക്ക് ഫോൺ നൽകിയ അച്ഛൻ പുലിവാലുപിടിച്ചു. ഫോൺ പരിശോധിച്ച മകൾ കണ്ടതോ അച്ഛന് ബന്ധുവുമായുള്ള അവിഹിതബന്ധം.

കർണാടകയിലെ മാണ്ട്യയിലാണ് സംഭവം.17 വയസുള്ള മൂത്ത മകൾക്ക് അച്ഛൻ ഓൺലൈൻ ക്ലാസിന് ആണ് മൊബൈൽ നൽകിയത്.അവിഹിത വീഡിയോ കണ്ടതിന്റെ കാര്യം മകൾ അമ്മയോട് പറഞ്ഞതോടെ കുടുംബകലഹം ആയി. ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ പോലീസ് കേസ് നൽകി.

കാമുകിയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ ഷൂട്ട് ചെയ്തിരുന്നു. ഇതാണ് മകൾ കണ്ടത്. വിവാഹമോചനം വേണമെന്ന് ഭാര്യ കടുംപിടുത്തം പിടിക്കുന്നുണ്ടെങ്കിലും ഭർത്താവ് വഴങ്ങിയിട്ടില്ല.

അതേസമയം ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റം അല്ലാത്തതിനാൽ ഭർത്താവിനെതിരെ ആ വകുപ്പ് പ്രകാരം കേസെടുക്കാൻ ആകില്ല എന്നാണ് പൊലീസ് ഭാര്യയെ അറിയിച്ചത്.ഭർത്താവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കാമോ എന്ന കാര്യമാണ് പോലീസ് ആലോചിക്കുന്നത്. കാമുകി അറിയാതെയാണോ വീഡിയോ ഷൂട്ട് ചെയ്തത് എന്നതും വേറെ ആർക്കെങ്കിലും ഫോർവേഡ് ചെയ്തു കൊടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version