NEWSVIDEO

ഇ ഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധം ,വിളിച്ചു വരുത്തിയ പിണറായിക്ക് പിഴച്ചു ,തുറന്നടിച്ച് ജ .കെമാൽ പാഷ-വീഡിയോ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധം പോലെയാണ് ഉപയോഗിക്കുന്നത് എന്ന് ജ .കെമാൽ പാഷ .ആ അന്വേഷണ ഏജൻസിയെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിഴച്ചു .ഇ ഡി ഇപ്പോൾ ചെയ്യുന്ന പലതും അവരുടെ പണിയല്ല .എല്ലാ കേസും ഏറ്റെടുത്ത് അന്വേഷിക്കാൻ തുടങ്ങിയാൽ ഇ ഡിയുടെ വിശ്വാസ്യത നഷ്ടപ്പെടും .കെ എം ഷാജിയെ ചൂണ്ടിക്കാണിച്ചു കൊടുത്തതിലൂടെ സർക്കാർ ചെയ്തത് പരമാബദ്ധമാണ് .നല്ല പാരമ്പര്യമുള്ള ഊരാളുങ്കൽ സൊസൈറ്റിയെ തെളിവില്ലാതെ കേസിൽ കുടുക്കുന്നതിനോട് യോജിപ്പില്ലെന്നും ജ .കെമാൽ പാഷ വ്യക്തമാക്കി .NewsThen -ന്റെ തുറന്നടിച്ച് ജ .കെമാൽ പാഷ എന്ന പ്രതിവാര പംക്തിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .

https://youtu.be/tcUHZDlQAtM

Back to top button
error: