NEWS

മാനവരാശിക്ക് വേണ്ടി ഫൈസറിന്റെ കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിക്കാൻ തയ്യാറായത് 90 വയസ്സുള്ള ഒരു ബ്രിട്ടീഷ് മുത്തശ്ശി

പരീക്ഷണ ഘട്ടം കഴിഞ്ഞപ്പോൾ കോവിഡ് വാക്സിൻ ഫൈസർ ആദ്യം കുത്തിവെച്ചത് 90 വയസ്സുള്ള ഒരു ബ്രിട്ടീഷ് മുത്തശ്ശിക്ക്.മാർഗരറ്റ് കിനാൻ എന്നാണ് മുത്തശ്ശിയുടെ പേര്.

91 വയസ്സാകാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാർഗരറ്റ് മുത്തശ്ശി കോവിഡ് വാക്സിൻ സ്വീകരിച്ചത്. ബ്രിട്ടന്റെ ഫൈസറും ജർമനിയുടെ ബയോ എൻ ടെക്കും ചേർന്നാണ് ഈ കോവിഡ് വാക്സിൻ നിർമ്മിച്ചത്. കോവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെപ്പ് ആരംഭിച്ച ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ.

15 ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് 19നെ നിയന്ത്രിക്കാൻ മനുഷ്യരാശിക്ക് ആകുമെന്ന ശുഭ സൂചനയാണ് ഇത് നൽകുന്നത്.”കോവിഡ് 19 വാക്സിൻ ആദ്യം കുത്തിവച്ചതിൽ എനിക്ക് അഭിമാനമുണ്ട്” മാർഗരറ്റ് മുത്തശ്ശി പ്രതികരിച്ചു.

Back to top button
error: