NEWS

ആന്ധ്രയിൽ ഒരാൾ മരിക്കാനും നിരവധിപേർ കുഴഞ്ഞു വീഴാനും ഇടയാക്കിയ അജ്ഞാതരോഗത്തിന് കാരണമിതാണോ?

ആന്ധ്രയിൽ കുഴഞ്ഞ് വീണ് ഒരാൾ മരിക്കുകയും 400 ലധികം പേർ ആശുപത്രി പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്തതാണ്. ഇതിൽ മുന്നൂറോളം പേർ കുട്ടികളായിരുന്നു എന്നുള്ളതായിരുന്നു പ്രത്യേകത. എന്താണ് ഈ ദുരൂഹ രോഗത്തിന് കാരണം എന്ന് അന്വേഷിക്കുകയായിരുന്നു അധികൃതർ.

കീടനാശിനികളിൽ ഉപയോഗിക്കുന്ന ഓർഗാനോക്ളോറിൻ ആണ് ഒരു കാരണം എന്നാണ് ചിലർ പറയുന്നത്.അതല്ല കൊതുകിനെ അടിക്കുന്ന മരുന്നാണ് കാരണം എന്നുള്ള ഒരു ചർച്ചയും ഉണ്ട്.

ഓർഗാനോക്ലോറിൻ വസ്തുക്കളാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്ന് തന്നോട് ആരോഗ്യവിദഗ്ധർ പറഞ്ഞതായി സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപി ജി വി ഐ നരസിംഹറാവു പറഞ്ഞു. അതൊരു കാരണമാകാമെന്ന് പൊതു ആരോഗ്യ ഡയറക്ടർ ഗീത പ്രസാദും വ്യക്തമാക്കി. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 45 വയസ്സുള്ള ഒരു പുരുഷനാണ് മരിച്ചയാൾ. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗീത പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങളിൽ നിരോധിക്കപ്പെട്ട വസ്തുക്കളാണ് ഓർഗാനോക്ലോറിൻ.ഇവ കാൻസറുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്ന് കണ്ടെത്തിയിരുന്നു. 168 പേരെ ഡിസ്ചാർജ് ചെയ്തു. 158 പേർ ഇപ്പോഴും ചികിത്സയിലാണ്. ആന്ധ്രയിലെ എളുരു പട്ടണത്തിൽ ആണ് സംഭവം.

Back to top button
error: