റെക്കോര്‍ഡിട്ട് വിജയ്‌യുടെ ‘മാസ്റ്റര്‍ സെല്‍ഫി’

ഗാനങ്ങളും, വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകളും ഷെയറിങ്ങും കിട്ടുന്നത് പതിവാണ്. എന്നാല്‍ സെല്‍ഫികള്‍ക്ക് ലക്ഷം കടന്ന് ലൈക്കുകള്‍ എന്നത് കൗതുകം തന്നെയാണ്. ഇവിടെ ഇതാ നാല് ലക്ഷം ലൈക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇളയ ദളപതി വിജയ്‌യുടെ സെല്‍ഫി.

2020ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി വിജയ് പകര്‍ത്തിയ ഈ മാസ്റ്റര്‍ സെല്‍ഫി. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്.

മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകരെ കാരവാന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് താരം ഈ സെല്‍ഫി പകര്‍ത്തിയത്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Thank you Neyveli <a href=”https://t.co/cXQC8iPukl”>pic.twitter.com/cXQC8iPukl</a></p>&mdash; Vijay (@actorvijay) <a href=”https://twitter.com/actorvijay/status/1226863840513515520?ref_src=twsrc%5Etfw”>February 10, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version