NEWS

ചൂടുള്ളപ്പോൾ കോവിഡ് കൂടും, മലയാളി ഗവേഷണ വിദ്യാർത്ഥിനിയുടെ പഠനം രാജ്യാന്തര ജേണലിൽ ഇടംപിടിക്കുമ്പോൾ

ചൂട് കാലാവസ്ഥയിൽ കോവിഡ് കൂടുതൽ ആകാനാണ് സാധ്യത എന്ന് മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ പഠനം. കോഴിക്കോട് സ്വദേശി കീർത്തി ശശികുമാറിന്റെ പഠനം അമേരിക്കൻ ജിയോ ഫിസിക്കൽ യൂണിയൻ -ജിയോ ഹെൽത്ത് ജേണലിൽ ഇടംപിടിച്ചു. ചൈനയിലെ ബീജിങ്ങിൽ അക്കാദമി ഓഫ് അറ്റ്മോസ്‌ഫെറിക് ഫിസിക്സിൽ ഗവേഷണം നടത്തുകയാണ് കീർത്തി ശശികുമാർ.

മാർച്ച് 15 മുതൽ മേയ് 15 വരെ ഇന്ത്യയിലാണ് കീർത്തി പഠനം നടത്തിയത്. ഡിസംബർ ആദ്യവാരമാണ് ജേണലിൽ പഠനം പ്രത്യക്ഷപ്പെട്ടത്.

ലോകത്ത് ആകമാനം ചൂടുകൂടിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത് എന്ന് പഠനം കണ്ടെത്തി. അന്തരീക്ഷ മലിനീകരണം ശക്തമായ രാജ്യങ്ങളിൽ കോവിഡ് കൂടുതൽ പടർന്നു പിടിച്ചു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.

കോഴിക്കോട് മലാപ്പറമ്പ് മേഘമൽഹാർ ശശികുമാർ-ജീജയുടെയും മകളാണ് കീർത്തി. ഭർത്താവ് നിതിൻ ദിവാകർ ചൈനയിൽ നാനോ സയൻസ് ഗവേഷകനാണ്.

Back to top button
error: