ഭാരത് ബന്ദ് :ഒഡിഷയിൽ തീവണ്ടി തടഞ്ഞു

ഭാരത് ബന്ദിന്റെ ഭാഗമായി ഒഡീഷയിലെ ഭുവനേശ്വറിൽ തീവണ്ടി തടഞ്ഞു. ബന്ദിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷക വിരുദ്ധമായ കാർഷികനിയമങ്ങൾ പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടാണ് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

25ഓളം രാഷ്ട്രീയപാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളും ട്രാൻസ്പോർട്ട് യൂണിയനുകളും അഭിഭാഷക സംഘടനയും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version