NEWS

വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഹവാല ഇടപാടിന് സഹായിച്ചു, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓഫീസും ഇതിന് സഹായിച്ചു.

മുഖ്യമന്ത്രിയും ഭരണഘടനാ പദവിയിലിരിക്കുന്ന ആരോപണവിധേയരായവരും രാജിവെക്കണം. വിദേശത്തേക്ക് പോകുമ്പോഴും മടങ്ങി വരുമ്പോഴും സ്വപ്നയേയും സംഘത്തെയും സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്തിലെ പ്രതികൾ നൽകിയ രഹസ്യമൊഴി വളരെ പ്രാധാന്യമുള്ളതാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതരിലേക്ക് ആണ് ഇത് വിരൽചൂണ്ടുന്നത്. കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ്.

പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടനാ പദവി ഉള്ളവർക്കും രാജിവെക്കേണ്ടിവരും. സിപിഎം കേന്ദ്രനേതൃത്വം കുറ്റകരമായ മൗനമാണ് പുലർത്തുന്നതിനും കെ സുരേന്ദ്രൻ വിമർശിച്ചു.

Back to top button
error: