LIFETRENDING

ആര്‍ആര്‍ആറിലേക്ക് ആലിയയും എത്തി; ചിത്രങ്ങള്‍ വൈറല്‍

സ്.എസ്. രാജമൗലി സംവിധാനം നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’ എന്ന ‘രുധിരം രണം രൗദ്രം’ എന്ന ചിത്രം. ചരിത്ര കഥയാണ് ഈ ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ ബോളിവുഡ് നടി ആലിയ ഭട്ടും എത്തിയിരിക്കുകയാണ്. ലൊക്കേഷനില്‍ സംവിധായകന്‍ രാജമൗലിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 300 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ 1920കളിലെ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

2020 മാര്‍ച്ചില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണമത് സാധ്യമായില്ല.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സണ്‍ ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

പത്ത് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.എം.എം. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കും.

Back to top button
error: