NEWS

ശീമാട്ടി ഒളിക്യാമറ കേസ് മാധ്യമങ്ങളില്‍ നിന്ന് ഒതുക്കിയതാര്?

പെണ്‍കുട്ടികള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് സ്ഥിതിചെയ്യുന്ന ശീമാട്ടി ടെക്‌സ്‌റ്റെയില്‍സില്‍ അരങ്ങേറിയത്.

സ്ത്രീകളുടെ ചെയ്ഞ്ചിങ് റൂമില്‍ ഒളിക്യാമറ. ഇന്നലെ കേട്ട ഞെട്ടിക്കുന്ന വാര്‍ത്ത. ശീമാട്ടിയുടെ തന്നെ ജീവനക്കാരനായ കാരാപ്പുഴ വെളളപ്പനാട്ടില്‍ രജിത് കുമാറിന്റെ മകന്‍ നിധിന്‍ കുമാറാണ് പിടിയിലായത്. പിടികൂടി നല്‍കിയതോ നഗരത്തിലെ തന്നെ ഒരു അഭിഭാഷക. വളരെ പ്രസക്തി അര്‍ഹിക്കുന്ന ഈ വാര്‍ത്ത ഇന്ന് എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരേണ്ടതായിരുന്നു. എന്നാല്‍ ഉന്നത ഇടപെടലോ എന്തോ ഈ വാര്‍ത്തയ്ക്ക് അതിന്റെ പ്രാധാന്യം പ്രമുഖ മാധ്യമങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നതാവും അതിന്റെ ശരി.

അതിന്റെ തുടക്കം ഇതാണ്. പരാതിക്കാരിയായ അഭിഭാഷക കഴിഞ്ഞ ദിവസമാണ് ശീമാട്ടിയില്‍ കയറി വസ്ത്രം വാങ്ങിയത്. വാങ്ങിയ വസ്ത്രം പാകമാകുമോ എന്നറിയാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് നീങ്ങി. വസ്ത്രം അഴിച്ച് മാറ്റി പുതിയ വസ്ത്രം ധരിക്കാനായി ഒരുങ്ങമ്പോഴാണ് മുറിയുടെ ഒരു ദ്വാരത്തിലൂടെ ഒരു മൊബൈല്‍ ഫോണും കൈയ്യും കാണുന്നത്. വേഗം തന്നെ മുറിയില്‍ നിന്ന് ഇറങ്ങി ആ ക്യാമറ കണ്ട മുറി തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഭിഭാഷകയുടെ ബഹളം കേട്ട് ശീമാട്ടി ജിവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചുകൂടി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിധിന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.

പുറത്തിറങ്ങിയ ഇയാളുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ അഭിഭാഷക ഞെട്ടി. ഇതേ മുറിയില്‍ വസ്ത്രം മാറിയ 17 ഓളം പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍. സംഭവം നടന്നതിന് ശേഷം ശീമാട്ടിയുടെ മാനേജരിനെ വിളിച്ചെങ്കിലും അഭിഭാഷകയോട് അദ്ദേഹത്തിന്റെ ഓഫീസില്‍ ചെല്ലാനാണ് ആവശ്യപ്പെട്ടത്. മാത്രവുമല്ല കണ്ട വീഡിയോ ദൃശ്യങ്ങളില്‍ അഭിഭആഷകയുടെ വീഡിയോ ഇല്ലായിരുന്നു. ഉടന്‍ പ്രതി ഡിലീറ്റ് ചെയ്തിരിക്കാനാണ് സാധ്യത.

അഭിഭാഷക ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് ആദ്യം തയ്യാറായില്ല എന്നത് ആണ് കേസില്‍ ഉന്നതരിലേക്ക് വിരല്‍ ചൂണ്ടുന്നത്. തുടര്‍ന്ന് അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവര്‍ത്തകനെ അറിയിച്ചതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുത്തത് എന്ന് അഭിഭാഷക പറയുന്നു.

ഐ.ടി ആക്ട് 67,66 (ഇ), ഐപിസി 354(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. ശീമാട്ടിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ് പ്രതി നിരവധി തവണ വസ്ത്രം മാറുന്ന മുറിയിലേക്ക് കയറിപ്പോകുന്നത്. ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് പോലീസ്.

ഗുരുതരമായതും കോട്ടയത്തെ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനം തന്നെ ചോദ്യം ചെയ്ത ഈ വിഷയം ലോകമറിയാതെ അവസാനിപ്പിക്കാനുളള സാധ്യതയും ഏറെയായിരുന്നു. എന്നാല്‍ അഭിഭാഷകയുടെ ഉചിതമായ ഇടപെടല്‍ പുറം ലോകമാറിയാന്‍ കാരണമായി.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ നിയമത്തിന് വിട്ടുകൊടുത്ത് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഒരു പക്ഷേ ശീമാട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനം ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. വര്‍ഷങ്ങളുടെ വിശ്വാസ്യത അവകാശപ്പെടുന്ന ശീമാട്ടിയില്‍ ഒരു ജീവനക്കാരന്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചവരെയുളള മണിക്കൂറുകള്‍ക്കിടയില്‍ 17 സ്ത്രീകളുടെ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തിയെങ്കില്‍ എത്രയെത്ര സ്ത്രീകളുടെ സ്വകാര്യത ഇവര്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടാകും.

ഓരോ ഉപഭഓക്താക്കളും സ്ഥാപനത്തില്‍ എത്തുന്നതും , മോഷണം നടക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനുമായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുപോലും ഈ ജീവനക്കാരന്റെ അതിക്രമം പകര്‍ത്താനായില്ല എന്നത് ഒട്ടും വിശ്വാസ യോഗ്യമല്ല.

Back to top button
error: