ജോജു ജോർജ് നായകനാവുന്ന ‘പീസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു….

പ്രേക്ഷകശ്രദ്ധ നേടിയ ‘ഒരു ഹലാല്‍ ലവ് സ്റ്റോറി’,മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ‘നായാട്ട്’ എന്നീ സിനിമകൾക്ക് ശേഷം ജോജു ജോർജ് നായകനാക്കി നവാഗതനായ യുവ സംവിധായകൻ സൻഫീർ.കെ ഒരുക്കുന്ന “പീസ് ” എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സൻഫീർ.

സട്ടയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പീസ്’ നിർമിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സാംസൺ കോട്ടൂരാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

Processed with VSCO with m5 preset

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്.

ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി, അർജുൻ സിംങ്, അനിൽ നെടുമങ്ങാട്, മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Processed with VSCO with m5 preset

ബാനർ-സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ്, നിർമാണം-ദയാപരൻ, സംവിധാനം-സൻഫീർ.കെ, രചന-സഫർ സനൽ & രമേഷ് ഗിരിജ, ഛായാഗ്രഹണം-ഷമീർ ജിബ്രാൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള, ആർട്ട്‌-ശ്രീജിത്ത് ഓടക്കാലി, സംഗീതം-ജുബൈർ മുഹമ്മദ്, ഗാനരചന -അൻവർ അലി & സൻഫീർ.കെ, പ്രൊജക്ട് ഡിസൈനർ-ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ & ഫഹദ്, കോസ്ട്യും ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി, ചീഫ് അസോ: ഡയറക്ടർ-കെ.ജെ വിനയൻ, അസോ: ഡയറക്ടർ-മുഹമ്മദ് റിയാസ്, അസോ: ക്യാമറ-ഉണ്ണി പാലോട്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്-ജിതിൻ മധു എന്നിവരാണ് അണിയറ പ്രവർത്തകർ.

Processed with VSCO with m5 preset
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version