NEWS

ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു

കൊറോണയ്ക്ക് പിന്നാലെ ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടര്‍ന്ന് പിടിക്കുന്നു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ രോഗമുക്തി നേടി 140 പേര്‍ ആശുപത്രി വിട്ടു. ഞായറാഴ്ച രോഗബാധിതനായി ഒരാള്‍ മരിച്ചു.

രോഗകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗികള്‍ അപസാമാരം, ഛര്‍ദ്ദി, വയറിളക്കം , പെട്ടെന്ന് ബോധരഹിതരാവുക തുടങ്ങിയ ലക്ഷ്ണങ്ങളാണ് കാണിക്കുന്നത്.

രോഗികള ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രോഗത്തിന്റെ മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വ്വെ നടത്തുകയാണ്.

Back to top button
error: