ബ്ലാസ്റ്റേഴ്സിന് ഗോവയോട് തോൽവി,പരാജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഐ എസ് എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. എഫ് സി ഗോവയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയം. ഇഗോർ അങ്കോലോ രണ്ടു ഗോളും ജോർജ് ഓർട്ടിസ് ഒരു ഗോളും ഗോവക്കായി നേടി. 90ആം മിനിറ്റിൽ വിൻസന്റ് ഗോമസ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

പ്രതിരോധനിരയിൽ കോസ്റ്റോ നമോയിനെസു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായി ആണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. ഗോവയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത് കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസാണ്.ഇഗോറിന്റെ രണ്ടു ഗോളുകളും ഗോളിയുടെ പിഴവിൽ നിന്നായിരുന്നു.

പോയിന്റ് നിലയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. സീസണിലെ രണ്ടാം തോൽവിയാണിത്. ഈ ജയത്തോടെ എസ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version