നെഹ്റു ട്രോഫി എന്ന പേരിടാൻ നെഹ്റു വള്ളം കളിക്കാരനോ?വി മുരളീധരന്റെ ചോദ്യം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ജവഹർലാൽ നെഹ്റു കായികതാരം ആയിട്ടാണോ നെഹ്റു ട്രോഫി എന്ന് പേരിട്ടിരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഗോൾവാൾക്കർ രാജ്യസ്നേഹി ആണെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിവിധ മേഖലകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. വർഗീയ വിഭജനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്ന ആരോപണവും ഉയർന്നു. മുഖ്യമന്ത്രി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിക്ക് കത്തെഴുതി. പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്കും കത്തെഴുതി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version