NEWS

അവസാന ഓവറിൽ പാണ്ഡ്യ മാജിക്, ഇന്ത്യക്ക് ജയം, പരമ്പര

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന ട്വന്റി20 പോരാട്ടത്തിൽ ഓസീസിനെ ഇന്ത്യ വീഴ്ത്തി. ഓസ്ട്രേലിയ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്നു. ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചു.

5 പന്തിൽ നിന്ന് 12 റൺസുമായി ശ്രേയസ് അയ്യരും കൂട്ടിനുണ്ടായിരുന്നു. 20 പന്തിൽ നിന്ന് 46 റൺസാണ് ഇവരുടെ കൂട്ടുകെട്ട് സംഭാവന ചെയ്തത്. ഒന്നാം ട്വന്റി20 വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി.

അർദ്ധ സെഞ്ചുറി നേടിയ ശിഖർ ധവാൻ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി 40 റൺസെടുത്തു. മികച്ച തുടക്കം വലിയ സ്കോർ ആക്കി മാറ്റാൻ ഇത്തവണയും സഞ്ജു സാംസണ് കഴിഞ്ഞില്ല. പത്ത് പന്തിൽ നിന്ന് 15 റൺസാണ് സഞ്ജുവിന്റെ സംഭാവന.

Back to top button
error: