NEWS

പ്രതീക്ഷയോടെ ഇന്ത്യ: 6 വാക്‌സിനുകള്‍ പരീക്ഷണത്തില്‍

കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ലോകത്തിന്റെ പലയിടങ്ങളിലായി ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും രാപ്പകലില്ലാതെ പരിശ്രമത്തിലാണ്. ഫൈസര്‍ വാക്‌സിന് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയതും ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള അനുമതി ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നല്‍കിയതും വലിയ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി 6 വാക്‌സിനുകളാണ് പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം സമീപഭാവിയില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കി ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് അധികാരികളും ഗവേഷകരും. ഏതാനം ആഴ്ചക്കള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോധി കഴിഞ്ഞ ദിവസം പറഞ്ഞതും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ അര്‍പ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണ റിപ്പോര്‍ട്ട് ഇനിയും ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ഈ മാസം 10 ന് മുന്‍പ് ഇടക്കാല റിപ്പോര്‍ട്ട് സഹിതം അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് വാക്‌സിന്‍ ഉല്‍പ്പാദന കരാറുള്ള പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. വാക്‌സിന്റെ പരീക്ഷണം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണുള്ളത്. 70 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ 2 ഡോസ് വീതം 1600 വോളന്റിയര്‍മാര്‍ക്ക് നല്‍കി അടിയന്തര അനുമതിക്കായി 10 ന് മുന്‍പ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കാനാണ് കമ്പിനി ഉദ്ദേശിക്കുന്നത്.

കോവാക്‌സിന്‍ പരീക്ഷണം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. ഇന്ത്യയുടെ തദ്ദേശിയ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിച്ചത് ഹൈദരബാദിലെ ഭാരത് ബയോടെക്ക് ആണ്. ഇതുവരെ 60 ശതമാനത്തോളം ഫലപ്രാതിയുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 22 ഇടങ്ങളിലായി 26000 പേരിലാണ് പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരിയോടെ പരീക്ഷണം പൂര്‍ത്തിയാക്കി വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാനാവും എന്നാണ് കമ്പിനി പറയുന്നത്. പരീക്ഷണം രണ്ടാം ഘട്ടത്തില്‍ നില്‍ക്കുന്ന സ്പുട്‌നിക് 5 വികസിപ്പിക്കുന്നത് റഷ്യയാണ്. വാക്‌സിന്‍ ഇതുവരെ 90 ശതമാനം ഫലപ്രാപ്തി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഹൈദരബാദിലെ ഡോ.റെഡ്ഡീസിനാണ് 2, 3 ഘട്ട പരീക്ഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഒക്‌ടോബറില്‍ അനുമതി ലഭിച്ച വാക്‌സിന്റെ പരീക്ഷണം തുടങ്ങിയത് ഈ മാസമാണ്. 1500 ഓളം വോളന്റിയര്‍മാരിലാണ് പരീക്ഷണം നടത്തുന്നത്. ഫെബ്രുവരിയോട് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

യു.എസ് കമ്പിനിയായ നോവാവാക്‌സിന്റെ കോവാക്‌സിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിലാണിപ്പോള്‍. സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായാണ് ഇന്ത്യയിലെ കമ്പിനിയുടെ കരാര്‍. ഐസിഎംആര്‍ അടക്കം പിന്തുണയ്ക്കുന്ന വാക്‌സിന്‍ ഏപ്രിലിലോടെ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഹൈദരബാദിലെ ബയോളജിക്കല്‍ ഇ-ഫാര്‍മസ്യൂട്ടിക്കല്‍സും യു.എസിലെ ബേലോര്‍ കോളജ് ഓഫ് മെഡിസിനും ചേര്‍ന്ന് വികസിപ്പിക്കുന്ന ബീക്കോവ് 2 ആണ് പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍. വാക്‌സിന്റെ പരീക്ഷണം നിലവില്‍ ഒന്നാം ഘട്ടത്തിലാണുള്ളത്. അടുത്ത വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദബാദ് കമ്പനിയായ സൈഡസ് കാഡില വികിസിപ്പിച്ച സൈക്കോവ് ഡി രണ്ടാം ഘട്ട പരീക്ഷണത്തിലാണുള്ളത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മൂന്നാം ഘട്ടത്തില്‍ 39000 വോളന്റിയേഴ്‌സില്‍ പരീക്ഷണം നടത്താനാവും എന്നാണ് കണക്കു കൂട്ടുന്നത്.

Back to top button
error: