കേരള കോൺഗ്രസ് ബി എൽഡിഎഫ് വിടണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയും

കേരള കോൺഗ്രസ് ബി എൽഡിഎഫ് വിടണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയും. പാർട്ടിയുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജോണി മുക്കം വാർത്താകുറിപ്പിലൂടെ ആണ് ഈ ആവശ്യം ഉന്നയിച്ചത്.
കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള ഇടതുമുന്നണി നൽകിയ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും ജോണി ആവശ്യപ്പെട്ടു.

ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് ഇടതുമുന്നണിയിൽ ചേർന്ന കേരളാ കോൺഗ്രസ് ബിക്ക് മുന്നണിയിൽ വേണ്ട പ്രാതിനിധ്യമോ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ സീറ്റോ നൽകിയില്ലെന്ന് ജോണി ആരോപിക്കുന്നു.

പാർട്ടിയുടെ എംഎൽഎയും വൈസ് ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന്റെ വീട്ടിൽ കയറി പോലീസ് റെയ്ഡ് നടത്തിയത് പാർട്ടിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ വേണ്ടിയായിരുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ തുടരണമോ എന്ന് ആലോചിക്കണം എന്ന് ജോണി മുക്കം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയിലെ എത്തിയതോടെ കേരള കോൺഗ്രസ്‌ ബിയ ഇടതുമുന്നണി തഴയുകയാണ് എന്നും ജോണി മുക്കം ആരോപിച്ചു.നേരത്തെ പാലക്കാട്‌ ജില്ലാ കമ്മിറ്റിയും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version