NEWS

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്:കൊ​ട്ടി​ക്ക​ലാ​ശം നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ​സ​മാ​പ​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ത്താ​റു​ള്ള കൊ​ട്ടി​ക്ക​ലാ​ശം നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ.

ഡി​സം​ബ​ർ എ​ട്ടി​ന് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്തപു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ലപ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് ഷോ​യ്ക്കും വാ​ഹ​ന റാ​ലി​ക്കും പ​ര​മാ​വ​ധി മൂ​ന്ന് വാ​ഹ​നങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും ക​മ്മീ​ഷണ​ർ അ​റി​യി​ച്ചു.

Back to top button
error: