NEWS

ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ അനുമതി തേടി ഫൈസർ

ഇന്ത്യയിൽ കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഫൈസൽ കമ്പനി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. ഫൈസർ വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.

ബഹുരാഷ്ട്ര മരുന്നു കമ്പനിയാണ് ഫൈസർ. ഫൈസറിനെ അടിയന്തരമായി ഉപയോഗിക്കാൻ ആദ്യം അനുമതി നൽകിയത് ബ്രിട്ടൻ ആണ്. പിന്നാലെ ബഹ്റൈനും വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്സിൻ നിർമ്മിച്ചത്.

സാധാരണയായി ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനുകൾക്കാണ് അനുമതി നൽകാറുള്ളത്. ആറു വാക്സിനുകളാണ് ഇന്ത്യയിൽ വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.അമേരിക്ക താമസിയാതെ ഫൈസർ വാക്സിന് അനുമതി നൽകുമെന്നാണ് കരുതുന്നത്.

Back to top button
error: