ഇന്ധന വില വീണ്ടും കൂട്ടി,രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ഇന്ന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വർധിപ്പിച്ചത്.രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ പെട്രോളിനും ഡീസലിനും ഉള്ളത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപ 66 പൈസയും ഒരു ലിറ്റർ ഡീസലിന് 77 രൂപ 74 പൈസയുമാണ് ഇപ്പോഴത്തെ വില.

തിരുവനന്തപുരം നഗര പരിധിക്കുപുറത്ത് പെട്രോളിന് ലിറ്ററിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് നിരക്ക്. നവംബർ 20 ന് ശേഷം പെട്രോളിന് ലിറ്ററിന് 2 രൂപ 40 പൈസയും ഡീസലിന് 3 രൂപ 36 പൈസയും വർധിപ്പിച്ചു.

Exit mobile version