രാഹുലിനെതിരായ പരാമർശം, ശരത്പവാറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡണ്ട്

രാഹുൽഗാന്ധിക്ക് സ്ഥിരത ഇല്ലെന്ന് പ്രസ്താവന നടത്തിയ എൻസിപി തലവൻ ശരത് പവാറിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ രംഗത്ത്. ട്വിറ്ററിലൂടെയാണ് അഡ്വക്കറ്റ് യശോമതി താക്കൂർ ശരത് പവാറിനെതിരെ ആഞ്ഞടിച്ചത്.

” മുന്നണിയുടെ അടിസ്ഥാന നിയമങ്ങൾ എല്ലാവരും പാലിക്കണം. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ മഹാസഖ്യത്തിലെ നേതാക്കളോട് ഒരു കാര്യം പറയാനുണ്ട്. മഹാസഖ്യം സർക്കാരിന് സ്ഥിരത വേണമെങ്കിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് പറയുന്നത് നിർത്തണം. “താക്കൂർ ട്വിറ്ററിൽ കുറിച്ചു.

ശിവസേന -എൻസിപി -കോൺഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഒരു മറാത്തി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശരദ്പവാർ രാഹുൽഗാന്ധിക്കെതിരെ “സ്ഥിരതാ” പരാമർശം നടത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version