ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഇഡിയുടെ അന്വേഷണം

ഊരാളുങ്കൽ സൊസൈറ്റി ക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറാൻ ഇ ഡി ഊരാളുങ്കൽ സൊസൈറ്റിയോട് ആവശ്യപ്പെട്ടു. അഞ്ചു വർഷത്തെ കരാർ ഇടപാടുകളുടെ വിശദാംശങ്ങളും നൽകണം.

നവംബർ 30 നാണ് ഇതു സംബന്ധിച്ച കത്ത് ഇ ഡി ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നേരത്തെ ഇടഡി ഊരാളുങ്കൽ സൊസൈറ്റിയിൽ റെയ്ഡ് നടത്തിയെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി പിന്നീട് ഇത് നിഷേധിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version