NEWS

കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു

കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ചയെന്നു കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് സമ്മതം ആണ് എന്ന് കർഷക സംഘടനകൾ അറിയിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം നിർത്തില്ലെന്ന് ഇന്നത്തെ ചർച്ചയിൽ കർഷക സംഘടനകൾ നിലപാടെടുത്തു. കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. എട്ടു ഭേദഗതികൾ കൊണ്ടു വരാം എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഇതിനോട് കർഷക സംഘടനകൾ യോജിച്ചില്ല.

പ്രക്ഷോഭത്തിലുള്ള പ്രായമായവരും കുട്ടികളും വീട്ടിലേക്ക് പോകണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അഭ്യർത്ഥിച്ചു. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളും സ്ത്രീകളും സമരരംഗത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗൃഹനാഥൻ തെരുവിൽ ഇരിക്കുമ്പോൾ താങ്കൾ അങ്ങനെ വീട്ടിലിരിക്കും എന്നതാണ് സ്ത്രീകളുടെ നിലപാട്. അതുകൊണ്ടാണ് അവർ കുട്ടികളെയുമായി തെരുവിൽ ഇറങ്ങുന്നത്.

നടനും ഗായകനുമായ ദിൽജിത് ദോസാഞ്ഞ സമരം ചെയ്യുന്ന കർഷകർക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. പ്രക്ഷോഭത്തിലുള്ള കർഷകർക്ക് തണുപ്പിനെ അതിജീവിക്കാൻ ഉള്ള വസ്ത്രം വാങ്ങാൻ ആണ് ഈ തുക.

Back to top button
error: